അവതാർ എന്നത് പൂർണ്ണമായും ഒരു സയൻസ് ഫിക്ഷനാണ്. ഭാവിയിൽ അതായത് 2140-ൽ മനുഷ്യൽ ഭൂമി വിട്ട് സൗരയൂഥത്തിനും അപ്പുറമുള്ള ഒരു ഗ്രഹത്തിൽ എത്തുന്നതും അവിടെ നിന്ന് അനോബ്റ്റാനിയം(Unobtanium)എന്ന ലോഹം ഖനനം ചെയ്തെടുക്കുന്നതും അത് മൂലം ആ ഗ്രഹത്തിലെ ജീവിവർഗ്ഗത്തിനും പ്രകൃതിയ്ക്കുമുണ്ടാകുന്ന നാശവും മനുഷ്യർക്കെതിരെ അവരുടെ ചെറുത്ത് നിൽപ്പുമാണ് അവതാർ സിനിമകളുടെ പ്രമേയം.
ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ കെട്ടി താമസിക്കുന്ന കാലം, ഇന്നത്തേതിലും ഇരട്ടിയിലധികമാണ് അന്നത്തെ ജനസംഖ്യ. രണ്ടായിരം കോടിയോളം വരുന്ന ഈ ജനതയെ പോഷിപ്പിക്കുന്നതിനും നഗരങ്ങൾക്ക് ഊർജം നൽകുന്നതിനുമുള്ള അവിഭാജ്യമായ ഊർജ്ജ പ്രതിസന്ധിയെ ലോകം അഭിമുഖീകരിക്കുകയാണ്.മുഴുവൻ ഭൂഗോളത്തെയും കോളനികളേയും ബന്ധിപ്പിക്കുന്ന ഒരു വലിയ ബഹുജന ഗതാഗത സംവിധാനത്തിന് അനോബ്റ്റാനിയം എന്ന മൂലകം ആവശ്യമായി വന്നിരിക്കുന്നു. 2050 നും 2077 നും ഇടയിൽ ബഹിരാകാശ ദൂരദർശിനികൾ വഴി മനുഷ്യർ കണ്ടെത്തുന്ന പാണ്ടോറ ഗ്രഹം, മനുഷ്യന്റെ ഈ ഊർജ്ജ പ്രതിസന്ധിക്ക് പരിഹാരമായ അനോബ്റ്റാനിയം എന്ന മൂലകത്തിന്റെ വൻനിക്ഷേപ ഭൂമികയാണെന്ന കണ്ടെത്തലും, സസ്യങ്ങളാലും മറ്റു ധാതുക്കളാലും സമ്പന്നമായ പാണ്ടോറ മനുഷ്യവാസത്തിന് സാധ്യമാണെന്ന തിരിച്ചറിവും ഈ വിദൂര ഗ്രഹം തേടിപോകാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു..
അങ്ങനെ ഭൂമിക്ക് പുറത്ത് -ഭൂമിയിൽ നിന്ന് വളരെ അകലെ, ബുദ്ധിശക്തിയുള്ള ജീവരൂപങ്ങൾ മനുഷ്യന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ആകാശഗോളമായി മാറുകയാണ് പാണ്ടോറ. എന്നാൽ പാണ്ടറയുമായി ഇണങ്ങുകയെന്നത് മനുഷ്യനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമൊന്നുമായിരുന്നില്ല. അതു നാവികളുടെ ലോകമാണ്. അവിടുത്തെ അന്തരീക്ഷവായു ശ്വസിക്കുക എന്നതുപോലും സാധ്യമായ കാര്യമായിരുന്നില്ല. ആയതിനാൽ ശാസ്ത്രജ്ഞർ മനുഷ്യരെ തദ്ദേശ വാസികളായ നാവികളുടെ ക്ലോണുകളായി പുനഃസൃഷ്ടിച്ച്, ജനിതകപരമായി പാണ്ടോറയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന ഒരു നാവി-മനുഷ്യ അവതാറായി പാണ്ടോറയിലെത്തികുകയാണ് ചെയ്യുന്നത്. നാവികളുടെ രൂപത്തിൽ അവതാറുകൾ കാടിറങ്ങി നടക്കുമ്പോഴും അവരുടെ ബുദ്ധി നിയന്ത്രിക്കുന്നത് മനുഷ്യർ തന്നെയാണ്. ആ മനുഷ്യരിൽപ്പെട്ട പട്ടാളക്കാരനായിരുന്ന ജെയ്ക്ക് സള്ളി അവതാറാവൻ നിയോഗിക്കപ്പെടുകയും, എന്നാൽ പാണ്ടോറയിലെത്തിയ ജേക്ക് സള്ളി മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും പാണ്ടോറയിലെ നാവികളെ സംരക്ഷിക്കുകയും അവരുടെ രക്ഷകനായി മാറുകയും ചെയ്യുന്നതാണ് അവതാർ ആദ്യഭാഗത്തിന്റെ കഥ.
പൂർണമായും അവതാറായി മാറിയ ജേക്ക് സള്ളിയും നെയ്തീരിയും അവരുടെ കുട്ടികളുമടങ്ങുന്ന കുടുംബത്തിലേക്കാണ് അവതാർ രണ്ടാംഭാഗം ക്യാമറ തിരിക്കുന്നത്. തങ്ങളുടെ ആവാസമേഖല വിട്ട് പാഡോറയുടെ മറ്റൊരുകോണിലേക്ക് പലായനം ചെയ്യുകയാണ് സള്ളിയും കുടുംബവും. ജേക്ക് സള്ളിയോടു പ്രതികാരം ചെയ്യാനും അവരെ വേട്ടയാടാനുമായി കേൺൽ മൈൽസ് ക്വാറിച്ചും കൂട്ടരുമെത്തുന്നതാണ് രണ്ടാംഭാഗത്തിന്റെ കഥ.
അവതാർ എന്ന സിനിമയുടെ കഥ പറയുക എന്നതിലുപരി പാണ്ടോറ എന്ന സാങ്കല്പിക ഗ്രഹത്തിന്റെ ഏവരേയും വിസ്മയിപ്പിക്കുന്ന
വിശദാംശങ്ങളാണ് പ്രധാനമായും ഇവിടെ പറയാനുദ്ദേശിക്കുന്നത്. ജെയിംസ് കാമറൂൺ എന്ന പ്രധിഭാധനനായ ചലച്ചിത്രകാരൻ തന്റെ ഭാവനയിൽ നെയ്തെടുത്ത പാണ്ടോറയിലെ വിശേഷങ്ങളിലേക്ക്-
നമ്മുടെ സൗരയൂഥത്തിന് പുറത്ത്, നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് എക്‌സോപ്ലാനറ്റുകൾ. പെൻണ്ടോറ ഒരു എക്‌സോപ്ലാനറ്ററി മൂൺ ആണ്. അതായത് സൗരയൂഥത്തിന് പുറത്തുളള ഗ്രഹത്തെ ചുറ്റന്ന ഒരു ഗോളം. നമ്മുടെ ചന്ദ്രനെ പോലെ ഒരു ഉപഗ്രഹം. വ്യാഴ ഗ്രഹത്തിന് സമാനമായ പോളിഫെമസ്(Polyphemus) എന്ന ഭീമൻ വാതക ഗ്രഹത്തെ പരിക്രമണം ചെയ്യുന്ന അതിന്റ14 ഉപഗ്രഹങ്ങളിൽ ഒന്നാണ് പാണ്ടോറ. ഈ പോളിഫെമസ് ആകട്ടെ, ആൽഫ സെന്റൗറി നക്ഷത്ര വ്യവസ്ഥയിലെ ആൽഫ സെന്റൗറി A എന്ന നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന നാലാമത്തെ ഗ്രഹവുമാണ്. ഈ പറഞ്ഞതിൽ ആൽഫ സെന്റൗറി എന്ന നക്ഷത്ര സമൂഹം സാങ്കല്‍പികമല്ല. സൂര്യനോട് ഏറ്റവും അടുത്ത് അതായത് ഭൂമിയിൽ നിന്നും 4.37 പ്രകാശവർഷം(276,000 AU) അകലെ സ്ഥിതിചെയ്യുന്ന നക്ഷത്ര വ്യവസ്ഥയാണിത്. ഒരു പ്രകാശബിന്ദു പോലെകാണുന്ന 3 നക്ഷത്രങ്ങൾ അടങ്ങിയ ആൽഫ സെന്റോറി സിസ്റ്റം ദക്ഷിണ അർദ്ധഗോളത്തിൽ മാത്രമേ ദൃശ്യമാകൂ.
പാണ്ടോറക്ക്, ഏകദേശം ഭൂമിയോളം തന്നെ വലുപ്പമുണ്ട്. ഇവിടുത്തെ കാർബൺ ഡൈ ഓക്സൈഡിന്റെ ഉയർന്ന സാന്ദ്രതയുള്ള അന്തരീക്ഷവായു ശ്വസിക്കാനിടയായാൽ മനുഷ്യർ 20 സെക്കൻഡിനുള്ളിൽ തന്നെ അബോധാവസ്ഥയിലാകുകയും 4 മിനിറ്റിനുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും. ആയതിനാൽ ഇവിടെ ശ്വസിക്കാൻ മനുഷ്യർ എക്സോപാക്ക് ധരിക്കേണ്ടതുണ്ട്.
മനുഷ്യരെ സംബന്ധിച്ചിടത്തോളം, പാണ്ടോറ നിഗൂഢവും ഭയാനകവുമാണ്. ഭ്രമണപഥത്തിൽ നിന്ന് നോക്കിയാൽ പോലും,
കാണുന്ന അതിന്റെ ഉപരിതലത്തിലെ സസ്യജാലങ്ങളുടെ വ്യാപ്തി സൂചിപ്പിക്കുന്നത് ഈ ഗോളം ജീവനാൽ നിറഞ്ഞിരിക്കുന്ന ഒരു ഇടം ആണെന്നാണ്. ജീവനുള്ളതും അല്ലാത്തതുമായ പ്രകൃതി വിഭവങ്ങളുടെ ഒരു നിധികുംഭം തന്നെയാണ് പാണ്ടോറ. മനുഷ്യരാശി അതുവരെ ഊഹിച്ചതിൽ നിന്ന് വ്യത്യസ്തമായി വൈവിധ്യമാർന്നതും മനോഹരവുമായ ജീവജാലങ്ങളുടെ ആവാസകേന്ദ്രം.! ഭൂമിയിലെ മൃഗങ്ങൾക്ക് സമാനമായതും എന്നാൽ അവയേക്കാൾ പലമടങ്ങ് വലിപ്പമുള്ളതുമായ ജീവികൾ പാണ്ടോറയുടെ വായുവിലും താഴെ വനാന്തരങ്ങളിലും ജലാശയങ്ങളിലുമൊക്കെയായി ജീവിച്ചു പോരുന്നു. ഇവിടുത്തെ പല ജീവ രൂപങ്ങളും നമുക്ക് വിചിത്രമായി തോന്നാം. ജന്തുക്കളുടെ ശാരീരിക അനുപാതങ്ങളൊക്കെ ഭൂമിയിലേതിനേക്കാൾ കൂടുതലായാണ് കാണപ്പെടുന്നത്. ഗുരുത്വാകർഷണത്തിന്റെ കാര്യത്തിൽ ഭൂമിയേക്കാൾ 20% കുറവാണ് പാണ്ടോറയുടെത്. ഇക്കാരണം കൊണ്ടുതന്നെയാണ് പാണ്ടോറയിലെ ഭൂരിഭാഗം ജീവികളും ഹെക്‌സാപോഡുകളായത്, അതായത് ആറ് കാലുകളുള്ളവ.
പാണ്ടോറയിലെ ഏറ്റവും വലിയ ജീവിയായ തുൾകുൻ(Tulkun) ഭൂമിയിലെ തിമിംഗലങ്ങൾക്ക് സമാനമാണ്. അപകടകാരികളായ വൈപ്പർവോൾഫുകൾ(Viperwolf), കട്ടിയുള്ള തൊലിയും ചുറ്റികത്തലയുമുള്ള ടൈറ്റനോതെറസുകൾ(Hammerhead Titanothere), ഏറ്റവും ഭയാനകമായ ജീവിയായ താനേറ്റർ(Thanator) തുടങ്ങി മാരകവും വിചിത്രവുമായ മൃഗങ്ങളുടെ വിഹാര ലോകമാണിത്.
എല്ലാറ്റിലുമുപരി നീലിമയാർന്നചർമ്മവും നീണ്ട വാലുമായി പത്തടി ഉയരം വരുന്ന നാവികൾ എന്ന മനുഷ്യ സദൃശമായ രൂപഘടനയുള്ള ജീവികളും ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. വലുതും വൃത്താകൃതിയിലുള്ളതുമായ കണ്ണുകളും, സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന കൂർത്ത ചെവികളുമാണ് നാവികളുടേത്. പൂച്ചകളുടെ സവിശേഷതകളൊക്കെയുണ്ടെങ്കിലും അവയുടെ ശരീരഘടനയിൽ മൊത്തത്തിൽ കാണാനാവുന്നത് മനുഷ്യഘടന തന്നെയാണ്. എന്നാൽ മനുഷ്യരേക്കാൾ നാലിരട്ടി കരുത്തരാണിവർ. ഓരോ കൈകളിലും കാലിലും തള്ളവിരലുൾപ്പെടെ നാല് വിരലുകൾ മാത്രമേ ഉള്ളൂ. ആയതിനാൽ തന്നെ അവരുടെ എണ്ണൽ സമ്പ്രദായം രൂപപ്പെട്ടത് എട്ട് എന്ന സംഖ്യയെ അടിസ്ഥാനമാക്കിയാണ്. മനുഷ്യ അവതാറുകൾക്ക് തദ്ദേശ വാസികളായ നാവികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യസമാനമായ മൂക്ക് പുരികങ്ങൾ, അഞ്ച് വിരലുകൾ തുടങ്ങിയ മനുഷ്യ സവിശേഷതകൾ ഉണ്ടാവാം. അവർക് ജനിക്കുന്ന കുഞ്ഞുങ്ങൾ സങ്കര ജീവികളായത് കൊണ്ട് തന്നെ ഈ സവിശേഷതകളോടെയോ അല്ലെങ്കിൽ ഒരു സ്വദേശി നാവിയിൽ നിന്ന് വേർതിരിച്ചറിയാൻ കഴിയാത്തവിധം സമാനതയോടെയോ ജനിക്കാനും സാധ്യതയുണ്ട്. എല്ലാ നാവികൾക്കും തലയിൽ ഇരുണ്ട തവിട്ട്, അല്ലെങ്കിൽ കറുത്ത മുടിയുണ്ട്. അതിന്റെ ഒരു ഭാഗം 'ക്യൂ'വിന് ചുറ്റും അതിന്റെ സംരക്ഷണത്തിനായി മെടഞ്ഞിരിക്കുകയാണ്. ഈ ന്യൂറൽ ബോണ്ടിംഗ് സംവിധാനം ഗ്രഹത്തിലെ എല്ലാ ജീവി വർഗ്ഗങ്ങൾക്കും കാണാം. നാവികൾ മറ്റെല്ലാ വലിയ പണ്ടോറൻ മൃഗങ്ങളിൽ നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഇത് സൂചിപ്പിക്കുന്നത് പരിണാമ വൃക്ഷത്തിൽ നിന്ന് വളരെക്കാലം മുമ്പേ തന്നെ ഈ സ്പീഷീസ് വ്യതിചലിച്ചു പോന്നിട്ടുണ്ട് എന്നാണ്. കുരങ്ങിന് സമാനമായ പ്രോലെമൂറികളുടെ( Prolemuris) നിലനിൽപ്പും നാവിയുമായുള്ള അതിന്റെ ഭൗതിക സാമ്യതകളും ഈ നിഗമനത്തെ പിന്തുണയ്ക്കുന്നുമുണ്ട്. മറ്റെല്ലാ ഇടത്തരം മുതൽ വലിയ ശരീരമുള്ള പെൻണ്ടോറൻ മൃഗങ്ങൾക്കും ആറുകാലുകളും നാലുകണ്ണുകളുമുള്ളപ്പോൾ ഇവക്കും നാവികളെ പോലെ ഒരു ജോഡി കാലുകളും ഒരു ജോഢി കണ്ണുകളും മാത്രമേ ഉള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. മിക്ക ജന്തുക്കൾക്കും ഒരു ജോഡി പ്രധാന കണ്ണുകളും, മറ്റൊരു ജോഡി വലുപ്പം കുറഞ്ഞ കണ്ണുകളുമാണുള്ളത്. ഈ ജന്തുക്കൾക്കെല്ലാം തോളിൽ, നെഞ്ചിന്റെ അസ്ഥിക്ക് സമീപം ഇരട്ട ഓപ്പർകുലം(Operculum) ഉണ്ട്. ശ്വസനത്തിനും ആന്തരിക ശരീര താപനില നിയന്ത്രണത്തിനുമുള്ള അവയവമാണിത്. അതേസമയം നാവികൾക്കോ പ്രോലെമൂറികൾക്കോ അത്തരം ഘടനകളൊന്നുമില്ല. അതേ പോലെ മിക്ക പണ്ടോറൻ മൃഗങ്ങൾക്കും തലയിൽ നിന്ന് പിന്നിലേക്ക് നീളുന്ന രണ്ട് ക്യൂകളുള്ളപ്പോൾ നാവികൾക്കും പ്രോലെമൂറികൾക്കും ഒരൊറ്റ ക്യൂ മാത്രമാണുള്ളത്.
നാവി ഭാഷയിൽ 'ഇക്രാൻ' അഥവാ പറക്കുന്ന വേട്ടക്കാരൻ എന്ന് വിളിക്കുന്നത് മൗണ്ടൻ ബാൻഷീ എന്ന, വ്യാളിയെപ്പോലെയുള്ള ജീവിയെയാണ്. നാവി യോദ്ധാക്കൾ വായുവിൽ നിന്ന് വേട്ടയാടുന്നതിനും കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനും ആശ്രയിക്കുന്നത് ഇത്തരം ജീവികളെയാണ്. ഒരു നാവി യോദ്ധാവാകാനുള്ള അവസാന കർത്തവ്യങ്ങളിലൊന്ന് ഒരു ബാൻഷിയോട് പോരാടി അതിനെ മെരുക്കുകയും ന്യൂറൽ കണക്ഷൻ സ്ഥാപിക്കുകയുമാണ്. ഒരു ബാൻഷീ അതിന്റെ ജീവിതകാലം മുഴുവൻ ഒരേ ഒരു നാവി പോരാളിയുമായി മാത്രമേ ബന്ധം ഉണ്ടാക്കൂ. ന്യൂറൽ കണക്ടറുകൾ തമ്മിൽ പരസ്പരം ബന്ധിക്കാനായാൽ ആ ജീവികൾ തമ്മിൽ ഒരു മാനസിക ഐക്യം സംഭവിക്കുന്നു. ഈ ബന്ധം ആകാശത്തിലൂടെയും ഭൂമിയിലൂടെയും അനായാസമായി സഞ്ചരിക്കാൻ മൃഗങ്ങളെയും സവാരിക്കാരെയും പരസ്പരം സഹായിക്കുന്നു.
ഒരു ബാൻഷിയെ മെരുക്കുക എന്ന പരീക്ഷണം അത്യന്തം അപകടം പിടിച്ച ഒന്നാണ്. 2,600 മീറ്റർ ഉയരമുള്ള ഹല്ലേലൂജ പർവ്വതനിരകൾക്ക് മുകളിലാണ് ഈ അഭ്യാസം എന്നതുതന്നെ. പർവതങ്ങളുടെ മുകളിലേക്കുള്ള പാത അത്യന്തം അപകടം പിടിച്ചതാണ്. ഒരു ചെറിയ പിഴവു പോലും സ്ഥാനാർത്ഥിയുടെ മരണത്തിൽ കലാശിക്കാം. ഇത്തരത്തിലുള്ള ഫ്ലോട്ടിംഗ് ലാൻഡുകൾ പാണ്ടോറയിലെ വനമേഖലയിൽ മാത്രമല്ല, അവ വ്യാപകമാണ്. മനോഹരമായ ഒരു കാഴ്ച്ചയാണിത്. അനോബ്റ്റാനിയത്തിന്റെ
കാന്തിക പ്രവാഹങ്ങളാണ് കടലിലെ മഞ്ഞുമലകൾ പോലെ ഇവയെ ഉപരിതലത്തിൽ ഉയർത്തി നിർത്തുന്നത്.
അവക് മുകളിൽ സസ്യജാലങ്ങൾ, മുന്തിരിവള്ളികകൾ പോലുള്ളവ പടർന്ന് പർവതങ്ങളുടെ അടിയിലേക്ക് വേരുകൾ പോലെ തൂങ്ങിക്കിടക്കുന്നു. മൂടൽമഞ്ഞ് മുകളിൽ ഘനീഭവിച്ച് വെള്ളച്ചാട്ടങ്ങളായി വശങ്ങളിലൂടെ താഴേക്ക് ഒഴുകിച്ചിതറുന്നു.
പാണ്ടോറയുടെ ഭൂപ്രകൃതിയുടെ ഭൂരിഭാഗവും ഭൂമിയിലെ ചില യഥാർത്ഥ സ്ഥലത്തിന്റെ മാതൃകയിൽ രൂപപ്പെടുത്തിയതാണ്. ബൻഷീകൾ കൂട്ടമായി വസിക്കുന്ന ഹല്ലേലൂജ പർവ്വതനിരകൾ മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങ്ജിയാജി നാഷണൽ ഫോറസ്റ്റ് പാർക്കിലെ ഉയരമുള്ള കൊടുമുടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
മൗണ്ടൻ ബാൻഷീക്ക് സമാനമായ രൂപമുള്ളതും എന്നാൽ അതിന്റെ ഇരട്ടി വലുപ്പവുമുള്ള പറക്കുന്ന മറ്റൊരു ജീവിയാണ് ഗ്രേറ്റ് ലിയോനോപ്റ്റെറിക്സ്. കടും ചുവപ്പും മഞ്ഞയും കറുപ്പും അടയാളങ്ങളോടുകൂടിയ വരകളുള്ള ഈ ജീവി ഒരേ സമയം മനോഹരവും ഭയാനകവുമാണ്. ഇത് ആകശ വേട്ടക്കാരിൽ അധിപനാണ്. മൗണ്ടൻ ബാൻഷീയിലേറി വേട്ടയാടുന്ന വേളകളിൽ, ചിലപ്പോഴൊക്കെ വേട്ടക്കാരൻ വലിയ ലിയോനോപ്റ്റെറിക്‌സിന്റെ ഇരയാവാനുള്ള സാധ്യതയുമുണ്ട്. നാവികൾ വേട്ടയാടുമ്പോൾ സവാരി ചെയ്യുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു ജന്തുവാണ്
ഡൈർഹോഴ്‌സ്(DIREHORSE). നരച്ച കവച തൊലിയുള്ള കുതിരയെപ്പോലെയുള്ള ജീവി.
നമ്മുടെ ഭൂമിയുടെ നിലവാരം വെച്ചുനോക്കിയാൽ പാണ്ടോറ പകലും രാത്രിയും സമൃദ്ധമായ ഒരു പറുദീസ പോലെയാണ് കാണപ്പെടുക. രാത്രിയിൽ, എല്ലാ ജീവജാലങ്ങളും നീല, പർപ്പിൾ, പച്ച എന്നിവയുടെ വിവിധ ഷേഡുകളിൽ ബയോലുമിനെസെൻസ് ഗുണങ്ങൾ പ്രകടിപ്പിക്കുന്നു. ജീവികൾ പ്രകാശം പരത്തുന്ന പ്രതിഭാസമാണ് ബയോലുമിനെസെൻസ്. പെൻഡോറ ഗ്രഹത്തിലുള്ള ഭൂരിഭാഗം ജീവജാലങ്ങൾക്കും ഈ സവിശേഷതയുണ്ട്. ശലഭങ്ങൾക്കും പറവകൾക്കും നാവികൾക്കും വരെ ഈ പ്രത്യകതയുണ്ട്. നാവികളുടെ ശരീരത്തിലെ തിളങ്ങുന്ന കുത്തുകളുടെ പാറ്റേണുകൾ ഓരോരുത്തരിലും വ്യത്യസ്തമാണെന്നതിനാൽ രാത്രി കാലങ്ങളിൽ അവർക്ക് പരസ്പരം തിരിച്ചറിയാൻ സഹായകവുമാണ്. ഭൂമിയിലും ധാരാളം ജീവികൾക്ക് ബയോലുമിനെസെൻസ് പ്രതിഭാസമുണ്ട്. ഏറ്റവും മികച്ച ഉദാഹരണം നമ്മുടെ പറമ്പിലും തൊടിയിലുമൊക്കെ കാണുന്ന മിന്നാമിന്നികൾ തന്നെ. സ്വശരീരത്തിൽ നിന്ന് രാസവസ്തുക്കൾ ഉപയോഗിച്ചാണ് പ്രകൃതിയുടെ ഈ മിന്നാമിന്നി ബൾബുകൾ പ്രകാശം പുറത്തുവിടുന്നത്. സമുദ്രത്തിലെ ഒട്ടേറെ ജീവികൾക്ക് ബയോലുമിനെസെൻസ് പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ചിലയിനം ജെല്ലിഫിഷുകൾക്കും ഫംഗസുകൾക്കുമൊക്കെ ഇതു സാധ്യമാണ്. ആഴക്കടലിലെ മത്സ്യങ്ങളായ ആംഗ്ലർഫിഷ്, ലാന്റേൺഫിഷ്, സീല്‍ ഷാര്‍ക്ക് തുടങ്ങിയവയും ശരീരത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന ഭൂമിയിലെ ജീവികളാണ്. മനുഷ്യരും ഇത്തരം പ്രകാശം പുറപ്പെടുവിക്കുന്നുണ്ടെന്നും എന്നാൽ വളരെ തീവ്രത കുറഞ്ഞ പ്രകാശമായതിനാൽ നമുക്ക് അത് ദൃഷ്ടിഗോചരമാകാത്തതാണെന്നുമൊരു പഠനം ഉണ്ട് . നമ്മുടെ കണ്ണുകളുടെ സെൻസിറ്റിവിറ്റിക്ക് യോജിക്കുന്ന പ്രകാശതീവ്രതയെക്കാൾ 1000 മടങ്ങ് കുറവാണത്രേ ഈ പ്രകാശം. സൂപ്പർ സെൻസിറ്റീവ് ഗണത്തിൽപെടുന്ന ക്യാമറകളുപയോഗിച്ചാണ് ഗവേഷകസംഘം ഈ കണ്ടെത്തൽ നടത്തിയത്.
പെൻണ്ടോറയിലെ ഭൂപ്രകൃതി ഓരോ സ്ഥലത്തും വ്യത്യാസ്തമാണ്. നാവികളെ ഒരൊറ്റ സ്പീഷിസായി കണക്കാക്കാമെങ്കിലും, ഇത്തരം ഭൂ പ്രകൃതികൾക്കനുസരിച്ച് അവയിൽ വസിക്കുന്ന ഓരോ നാവി വംശങ്ങൾക്കിടയിലും വളരേ വേഗത്തിലുള്ള പരിണാമത്തിന്റെ തെളിവുകളും പ്രകടമാണ്. അവരുടെ തൊലിയുടെ നീലിമയിൽ തന്നെ ഈ അന്തരം പ്രത്യക്ഷത്തിൽ കാണാം. പ്രദേശവും ജനിതക ചരിത്രവും അനുസരിച്ച് നാവിയുടെ വലുപ്പത്തിലും ചില വ്യതിയാനങ്ങൾകാണാം. പെൻണ്ടോറയിലെ മെറ്റ്കയിന എന്ന ജന വിഭാഗത്തെ അവതാർ രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുണ്ട്.
സമുദ്രത്തോട് ചേര്‍ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന നാവി വംശമാണ് മെറ്റ്കയിന.
അവരുടെ ജീവിത രീതികളും വിശ്വാസങ്ങളും, അവർ താമസിക്കുന്ന ലോകവുമെല്ലാം വളരെ ആകർഷകമായിത്തന്നെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. ദ്വീപുകളിൽ പരന്നുകിടക്കുന്ന കണ്ടൽക്കാടുകൾ പോലെയുള്ള മരങ്ങളുടെ വേരുകളിൽ നിർമ്മിച്ചിരിക്കുന്ന മരുയി പോഡുകളാണ് അവരുടെ വീടുകൾ. തിമിംഗല സമാനമായ ജീവികളായ തുൾക്കുനുകളുമായി മെറ്റ്കയിനയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഇവയുമായി ആശയവിനിമയം നടത്താനൊക്കെ അവർക്ക് കഴിയും. മെറ്റ്‌കെയിന വംശം ഈ ജീവികളെ തങ്ങളുടെ സഹോദരങ്ങളായാണ് കണക്കാക്കുന്നത്. ഓരോ അംഗത്തിനും ഒരു തുൾകുൺ ആത്മസഹോദരൻ അല്ലെങ്കിൽ സഹോദരി"ഉണ്ടായിരിക്കും. ഇങ്ങനെയൊക്കയാണെങ്കിലും; ഓരോ നാവി വംശത്തിനും അതിന്റേതായ വ്യത്യസ്ത സംസ്‌കാരങ്ങൾ തന്നെ ഉണ്ടെങ്കിലും, എല്ലാ നാവി വംശങ്ങളും മൂന്ന് നിയമങ്ങൾ വഴി കേന്ദ്രീകൃതമാണ്. ആ നിയമങ്ങൾ ഇയ്‌വ യുടെ നിയമങ്ങൾ എന്നാണവർക്കിടയിൽ അറിയപ്പെടുന്നത്. വളരെ ബുദ്ധിശാലികളും അവരുടെ ഗ്രഹത്തിലെ മറ്റ് ജീവജാലങ്ങളുമായുള്ള അഗാധമായ ആത്മീയ ബന്ധത്തെ അടിസ്ഥാനമാക്കി ഒരു പരിഷ്കൃത സംസ്കാരം വികസിപ്പിച്ചെടുത്തവരുമാണ് നാവികൾ എങ്കിലും ഭൂമിയുടെ പാലിയോലിത്തിക്ക് യുഗത്തിന് സമാനമായ സാങ്കേതിക വിദ്യയാണ് ഇപ്പോഴും അവരുടെത്. ഹോമോ സാപ്പിയൻസ്, അതായത് ആധുനിക മനുഷ്യൻ ഭൂമിയിൽ പരിണമിച്ചുണ്ടായിട്ട് ഏകദേശം രണ്ടു ലക്ഷം വർഷമേ ആയിട്ടുള്ളൂ. എന്നാൽ നാവികൾക്ക് 1. 2 കോടിവർഷത്തിലധികം പഴക്കമുണ്ടത്രേ.
ഇത്രയൊക്കെ നീണ്ട ചരിത്രം ഉണ്ടായിട്ടും നാവികൾ സാങ്കേതിക വികസനത്തിന്റെ കാര്യത്തിൽ ഇത്ര പിന്നിലായതിന്റെ കാരണം എന്തായിരിക്കും?!
ഇയ്‌വയുടെ നിയമങ്ങളെന്നറിയപ്പെടുന്ന മൂന്ന് നിയമങ്ങാണ് ഇതിനു കാരണം. ഈ നിയമങ്ങനുസരിച്ച്, പരിസ്ഥിതിയെ സംരക്ഷിക്കാൻ നാവീലോകം ബാധ്യസ്ഥരാവുന്നു. നിയമങ്ങളിലാദ്യത്തേത് 'കല്ലിന്മേൽ കല്ല് വയ്ക്കാൻ പാടില്ല'' എന്നതാണ്. പെൻണ്ടോറയിലെങ്ങും ഭൂമിയിലെ മനുഷ്യരുടെതു പോലുള്ള നിർമ്മിതികൾ കാണാത്തത് അത് കൊണ്ടാണ്. തിരിയുന്ന ചക്രങ്ങളൊന്നും ഉപയോഗിക്കരുത് എന്നതാണ് രണ്ടാമത്തെ നിയമം. മനുഷ്യ പുരോഗതിയുടെ അല്ലെങ്കിൽ നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ചക്രത്തിന്റെ കണ്ടുപിടുത്തം എത്രമാത്രം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ.
മൂന്നാമത്തെ നിയമം ഭൂമി കുഴിക്കുകയോ ലോഹങ്ങൾ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണ്. അനോബ്റ്റാനിയം ഖനനത്തെ അവർ എതിർക്കുന്നതിന്റെ കാരണമിതാണ്. ചുറ്റുമുള്ള ഭൗതിക ലോകവുമായി ആഴത്തിലുള്ള ഈ ആത്മീയ ബന്ധമാണ് നാവികളെ മനുഷ്യരുടെ പ്രവര്‍ത്തനൾക്ക് ഇത്രമേൽ എതിരാക്കുന്നത്.. മൊത്തം അവരുടെ ജീവിതശൈലി തന്നെ പാരിസ്ഥിതിയുമായുള്ള അവരുടെ ഐക്യം സംരക്ഷിക്കുന്നതിനുള്ള ഒരു തെരഞ്ഞെടുപ്പാണ്.
ഇനി ഇയ്‌വ(Eywa) എന്താണെന്ന് പറയാൻ ശ്രമിക്കാം. പെൻണ്ടോറയിലെ മരങ്ങളും മറ്റു സസ്യജാലങ്ങളുമെല്ലാമെല്ലാം ഈ ഗ്രഹത്തെ മൊത്തം ഉൾക്കൊള്ളുന്ന ഒരു ഭീമൻ ന്യൂറൽ നെറ്റ്‌വർക്കിന്റെ ഭാഗമാണ്. ഇവയെല്ലാം തന്നെ അവയുടെ വേരുകൾക്കിടയിൽ പരസ്പരം ഒരു ഇലക്‌ട്രോകെമിക്കൽ ബന്ധം ഉണ്ടാക്കുകയും
അവയുടെ ന്യൂറോണുകളായി, പരസ്പരം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് ഈ ഗ്രഹത്തിന് ഒറ്റ ഒരു "മസ്തിഷ്കം" പോലെ പ്രവർത്തിക്കുകയും അത് ബോധം കൈവരിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസം നാവികൾക്കിടയിൽ ഇയ്‌വ എന്നാണറിയപ്പെടുന്നത്. പണ്ടോറയുടെ ആവാസവ്യവസ്ഥയെ തികഞ്ഞ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ ഇയ്‌വ എന്ന ആത്മീയ ശക്തി പ്രവർത്തിക്കുന്നുവെന്നും അവരുടെ മരണശേഷം എല്ലാ കാര്യങ്ങളും ഇയ്‌വയിലേക്ക് മടങ്ങുമെന്നും നാവികൾ വിശ്വസിക്കുന്നു. എല്ലാ ജീവജാലങ്ങളെയും ബഹുമാനിക്കാനും പരിപാലിക്കാനുമുള്ള ഒരൊറ്റ ബന്ധിത സംവിധാനമായാണ് ഇയ്‌വയെ നാവികൾ കാണുന്നത്. എന്നിരുന്നാലും ഇയ്‌വ തന്നെ വസിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ആത്മാക്കളുടെ വൃക്ഷം പോലെ ചില മരങ്ങളെയും ചെടികളെയും അവർ പ്രത്യേകം പവിത്രമായി കരുതുന്നു. പാണ്ടോറയിലെ മറ്റേതൊരിടത്തേക്കാളും ന'വികൾക്ക് അങ്ങേയറ്റം ആത്മീയ പ്രാധാന്യമുള്ള ഒരു പോയിന്റാണ് ഈ മരം.
ആഗോള തലച്ചോറിന്റെ ഇന്റർഫേസുകളായി പ്രവർത്തിക്കുന്ന
ഇത്തരം സ്ഥലങ്ങളിൽ അവർ പ്രാർത്ഥിക്കുകയും ഏതെങ്കിലും മഹത്തായ പ്രവൃത്തിക്ക് മുമ്പ് അവരുടെ ഓർമ്മകളും ബോധവും ഇയ്‌വയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.
ആത്മാക്കളുടെ വൃക്ഷവുമായും സമാനമായ മറ്റ് സസ്യജാലങ്ങളുമായും ഇത്തരം ബന്ധം സ്ഥാപിക്കുന്നതിന് നാവികൾ അവരുടെ ക്യൂ ഉപയോഗിക്കുന്നു.
മനുഷ്യർക്ക് ഒരു ന്യൂറൽ ക്യൂ ഇല്ലെങ്കിലും, മരത്തിന്റെ റൂട്ട് നാരുകളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെ മനുഷ്യ നാഡീവ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെടാനുള്ള കഴിവും ഈ മരത്തിനുണ്ട്.
ട്രീ ഓഫ് വോയ്‌സസ് ഒമാറ്റിക്കായ വംശത്തിന്റെ ഒരു പ്രധാന ആത്മീയ സ്ഥലമാണ്, പൂർവ്വികരുടെ "ശബ്ദങ്ങൾ" മരവുമായുള്ള ന്യൂറൽ ക്യൂ ബന്ധനം വഴി "കേൾക്കാൻ" കഴിയുന്നതിനാലാണ് ഈ പേര് ലഭിച്ചത്. നവികൾ ഇയ്‌വയെ സർവ്വശക്തനായ, ലോകത്തെ സൃഷ്‌ടിക്കുന്ന ഒരു ദൈവമായല്ല കാണുന്നത്. പർവതങ്ങൾ, നദികൾ, അഗ്നിപർവ്വതങ്ങൾ എന്നിങ്ങനെയുള്ള ലോകത്തിലെ ജീവനില്ലാത്ത ശക്തികളുമായി ബന്ധപ്പെട്ട മറ്റ് ദൈവങ്ങളോ ആത്മാക്കളോ ഭൂതങ്ങളോ ഉണ്ടെന്നും അവർ വിശ്വസിക്കുന്നില്ല. പ്രകൃതിദുരന്തങ്ങളും രോഗങ്ങളും മറ്റെല്ലാ പ്രകൃതി പ്രതിഭാസങ്ങളും ഈവയുടെ സൃഷ്ടിയാണെന്നൊന്നും അവർ വിശ്വസിക്കുന്നേയില്ല. മറിച്ച് അതെല്ലാം സ്വാഭാവിക ഭൗതിക പ്രതിഭാസങ്ങണെന്ന് നാവികൾക്ക് അറിയാം. പ്രകൃതിയുടെ, ജീവന് ഭീഷണിയായ ഇത്തരം ആക്രമണങ്ങൾക്കെതിരെ നവികളെ സഹായിക്കുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു സംരക്ഷകനും ജീവിതത്തിന്റെ വഴികാട്ടിയുമായി മാത്രമാണ് ഇയ്‌വ പ്രവർത്തിക്കുന്നത്. വേട്ടയാടി ജീവിക്കുന്നവരാണ് നവികൾ. അവർ സർവ്വഭോജികളുമാണ്. ഏതെങ്കിലും ഭക്ഷണക്രമത്തിന് പ്രത്യേകം മഹത്വമൊന്നും കല്പിക്കുന്നവരല്ല അവർ. ഏകഭാര്യ ജീവികളുമാണ് നാവികൾ. പൊതുവേ നാവികൾ ഭൂരിഭാഗവും സമാധാനപരമായ ഒരു വംശമാണെങ്കിലും, ഓരോ ഗോത്രങ്ങൾക്കുള്ളിലും ഗോത്രങ്ങൾ തമ്മിലും സംഘർഷം ഒട്ടു സംഭവിക്കാത്ത കാര്യമൊന്നുമല്ല. യുദ്ധവും സംങ്കട്ടനങ്ങളുമെല്ലാം അവർക്കിടയിൽ അപൂർവമായകാര്യങ്ങളാണ്. പ്രശ്നങ്ങളെ സമാധാനപരമായി പരിഹാരിക്കാനാണ് മുൻഗണന. അമിതമോ അനാവശ്യമോ ആയ മരണവും രക്തച്ചൊരിച്ചിലും ഒരിക്കലും അവർക്കിടയിൽ സംഭവിക്കുന്നില്ല. കാരണം അക്രമം- അത് അവരുടെ ലക്ഷ്യമേയല്ല.
ഒരേ വംശങ്ങൾക്കുള്ളിലെ സംഘർഷവും വിചിത്രമാണ്. സാധാരണയായി സമാധാനപരമായ മാർഗങ്ങളിലൂടെയോ ആചാരപരമായ ഒരു പോരാട്ടത്തിലൂടെയോ പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെടുകയാണ് ചെയ്യുക. നാവികളുടെ തൊലി പൊതുവെ നീല നിറത്തിലുള്ള സ്പെക്ട്രത്തിലാണ് കാണപ്പെടുന്നതെങ്കിലും എല്ലാവരുടേയും രക്തം ചുവന്നു തന്നെയാണ്. നാവി ഭാഷ ഏതാണ്ട് പൂർണ്ണമായും വാമൊഴിയാണ്. ആശയവിനിമയത്തിന് ആംഗ്യഭാഷയും ശരീര ആംഗ്യങ്ങളും ഉപയോഗിക്കാറുണ്ട്.
തങ്ങളുടെ പൂർവ്വികരുടെ കഥകൾ അടുത്ത തലമുറയുമായി പങ്കുവയ്ക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്ന അഭിമാനികളാണ് നാവികൾ. നാവികളുടെ ആയുസ്സ് ഡാറ്റ അപൂർണ്ണമാണെങ്കിലും, ഇത് ശരാശരി മനുഷ്യനേക്കാൾ 30% കൂടുതലാണ്.
വിചിത്രമായ സംഗതി എന്തെന്നാൽ,
നാവികളുടെ ജനസംഖ്യ ഓരോ ഗ്രൂപ്പിലും എല്ലായിപ്പോഴും ഒന്ന് തന്നെയായിരിക്കും എന്നതാണ്. ഓരോ ഗോത്രത്തിലും ശരാശരി 300 അംഗങ്ങൾ എല്ലായിപ്പോഴും സ്ഥിരമായിരിക്കും.

No comments:
Post a Comment