Saturday, 30 November 2024

3_ ഷരിഅ

 മുസ്ലീം അനന്തരാവകാശ നിയമവുമായി ബന്ധപ്പെട്ട് നിരവധി ആളുകളുടെ സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ്: 

മരണപ്പെട്ട ഒരാളുടെ മക്കൾക്ക് അവരുടെ വെല്ലുപ്പ/വെല്ലുമ്മയുടെ സ്വത്തിൽ അവകാശമില്ല എന്നത് മുസ്ലീം അനന്തരാവകാശ നിയമത്തിൻ്റെ ഏറെ വിമർശന വിധേയമായ ഒരു വശമാണെന്ന് നമുക്കറിയാം. എന്നാൽ നേരത്തെ മരിച്ച ഒരാളുടെ മക്കൾക്ക് അവകാശമില്ല എന്ന വസ്തുത എല്ലായ്‌പ്പോഴും ഒരുപോലെ ബാധകമല്ല. 

വെല്ലുപ്പ/വെല്ലുമ്മ മരിക്കുമ്പോൾ, അവർക്ക് ഒന്നോ അതിലധികമോ ആൺമക്കൾ അനന്തരാവകാശികളായി ഉണ്ടെങ്കിൽ മാത്രമാണ് പേരക്കുട്ടികൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും നഷ്ടപ്പെടുന്ന ഓഹരിക്രമം വരുന്നുള്ളൂ. ജീവിച്ചിരിക്കുന്ന അവകാശിയായി ഈ വെല്ലുപ്പക്ക് അല്ലെങ്കിൽ വെല്ലുമ്മക്ക് വേറെ ആൺ സന്താനങ്ങൾ ഇല്ലാതിരിക്കുകയും അതോടൊപ്പം പേരക്കുട്ടി അല്ലെങ്കിൽ പേരക്കുട്ടികൾ പുരുഷന്മാരായിരിക്കുക എന്ന അവസ്ഥയിലും ഒരു സാഹചര്യത്തിലും അവർക്ക് അവരുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നില്ല. ആൺമക്കളില്ലെങ്കിൽ ആ സ്ഥാനമാണ് അപ്പോൾ ഈ പേരക്കുട്ടികൾക്ക് വരുന്നത്. എങ്കിലും നേർ മകളുണ്ടായിരിക്കുമ്പോൾ  ആ മകളുടെ ഇരട്ടി ലഭിക്കില്ല. 

എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. 

മരണമടഞ്ഞ വെല്ലുപ്പ/വെല്ലുമ്മയ്ക്ക് അവകാശികളായി മറ്റ് ആൺ മക്കൾ ഇല്ലെങ്കിൽ, അവരുടെ പേരക്കുട്ടികൾ, ആണായാലും പെണ്ണായാലും, അനന്തരാവകാശത്തിന് അർഹരാണ്. വെല്ലുപ്പ/വെല്ലുമ്മ മരിക്കുമ്പോൾ ഒന്നോ അതിലധികമോ പെൺമക്കൾ അനന്തരാവകാശികളായി ഉണ്ടായാലും പേരക്കുട്ടികളിൽ ഒരാളെങ്കിലും ആണെങ്കിൽ ആണും പെണ്ണും അവകാശികളാവും. ഇവരിൽ, ആണിന്റെ പകുതിയാണ് പെണ്ണിനെന്ന് മാത്രം. 

ഇനി, ആൺ പേരക്കുട്ടിയില്ല, പകരം പെൺകുട്ടികൾ മാത്രമാണെങ്കിൽ അവർക്ക് അവകാശം ലഭിക്കണമെങ്കിൽ വെല്ലുപ്പ/ വെല്ലുമ്മ മരിക്കുമ്പോൾ അവർക്ക് ഒരു മകൾ മാത്രമേ  ഉണ്ടാവാൻ പാടുള്ളൂ. അതായത്, വെല്ലുപ്പ/വെല്ലുമ്മ മരിക്കുമ്പോൾ ഒരു പുത്രി മാത്രമേ അവർക്ക് ഉള്ളൂ എങ്കിൽ നേരത്തെ മരിച്ചവന്റെ പുത്രിമാർക്ക്  (പുത്രന്റെ പുത്രന്മാർ ഇല്ലാത്ത അവസ്ഥ യിലും) അനന്തരാവകാശം ലഭിക്കുന്നതാണ്. 

ഇനി, വെല്ലുപ്പ/വെല്ലുമ്മ മരിക്കുമ്പോൾ അവർക്ക് രണ്ടോ അതിധികമോ പെൺമക്കളാണ്  ഉള്ളത് എങ്കിൽ നേരത്തെ മരിച്ചവന്റെ പുത്രിമാർക്ക് (പുത്രന്റെ പുത്രന്മാൻ ഇല്ലാത്ത അവസ്ഥയിൽ) അനന്തരാവകാശം ലഭിക്കുകയില്ല. 

മേൽ പറഞ്ഞ ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും, ഹിന്ദു അനന്തരാവകാശ നിയമത്തിലോ  ക്രിസ്ത്യന് ബാധകമായ നിയമത്തിലോ സ്ത്രീ പുരുഷ വ്യത്യാസമോ, മരിച്ചവന്റെ പങ്കാളിക്കും മക്കൾക്കും അവകാശം നിഷേധിക്കപ്പെടുന്ന അവസ്ഥയോ ഇല്ല.  

മുസ്ളീം നിയമത്തിലും കാലാനുസൃതമായ മാറ്റവും പരിഷ്കരണവും വരണം. ഒരാളുടെ സ്വത്തിന്റെ മുഖ്യ അവകാശികൾ അയാളുടെ പങ്കാളിയും  മക്കളുമായിരിക്കണം. ഇപ്പോഴുളള അവസ്ഥയിൽ മക്കളുടെ എണ്ണം കൂടും തോറും അവർക്കുള്ള ഓഹരി നാമമാത്രമാവുന്ന സ്ഥിതി ഉണ്ട്. 

നേരത്തെ മരിച്ചവൻറെ മക്കൾക് സ്വത്തില്ലാത്ത നിലവിലെ അവസ്ഥ നികൃഷ്ടമാണ്. മരിച്ചത് ആണായാലും പെണ്ണായാലും  അവർക്കുളള ഓഹരി അവരുടെ പങ്കാളിക്കും മക്കൾക്കുമിടയിൽ തുല്യമായി വീതിക്കപ്പെടണം. ആണിനും പെണ്ണിനും ഒരേ പരിഗണന വേണം. 

2015-ലെ  Hindu succession amendmend act പോലെ മുസ്ളീം നിയമത്തിലും മാറ്റം വരണം. പിതാവിൻറെ പിതാവിലേക്കൊ മാതാവിന്റെ മാതാവിലേക്കൊ അവകാശം പോകുന്ന അവസ്ഥ ഒഴിവാക്കണം. പിൻതലമുറ അനന്തരാവകാശികളാവുകയാണെങ്കിൽ അവരുടെ മരണത്തോടെ ആ അവകാശം റദ്ദാവണം. പിൻതലമുറയിലേക്ക് പോയത് അവരുടെ മരണത്തോടെ ആരിൽ നിന്നാണോ പിന്തലമുറയിലേക്ക് വന്ന് ചേർന്നത് ആ വ്യക്തിയുടെ അവകാശികളിലേക്ക് മാത്രം അത് തിരിച്ച് വന്ന് ചേരണം. 

നേർ അവകാശിയായി പെൺമക്കൾ മാത്രമേ ഉളളൂ എങ്കിൽ സ്വത്ത് മുഴുവനും അവർക് ലഭ്യമാവണം.



No comments:

Post a Comment