Friday, 15 November 2024

(ഷരിഅ) സംരക്ഷണ സിദ്ധാന്തം


"ഇസ്‌ലാമിൽ കുടുംബത്തിൻ്റെ സംരക്ഷണം പുരുഷനാണ്. സ്ത്രീക്ക് അങ്ങനെയൊരു ബാധ്യതയില്ല; അവൾ സംരക്ഷിക്കപ്പെടാൻ അർഹയാണ്. അതുകൊണ്ടാണ് അനന്തര സ്വത്ത് വിഭജിക്കുമ്പോൾ അവൾക്ക് കുറച്ച് നൽകുന്നത്. കിട്ടിയത് അവളുടെ ആവശ്യങ്ങൾക്ക് പോലും ചെലവഴിക്കേണ്ടതില്ല. കാരണം, അവളുടെ മുഴുവൻ ഉത്തരവാദിത്തവും അവളുടെ പിതാവിൻ്റെയോ ഭർത്താവിൻ്റെയോ സഹോദരൻ്റെയോ ആണ്."  മുസ്ലീം അനന്തരാവകാശ വിതരണത്തിലെ അനീതിയും അസമത്വവും വിമർശിക്കപ്പെടുമ്പോൾ  ഈ നിയമത്തിൻ്റെ വക്താക്കളുടെ പ്രധാന വാദം ഇതാണ്. 

ഇസ്ലാമിൽ, ഭർത്താവിൻ്റെ സഹോദരൻ അന്യപുരുഷനാണ്. സ്ത്രീയുടെ ഉത്തരവാദിത്തം മറ്റൊരു പുരുഷനെ ഏൽപ്പിക്കാൻ ഇസ്‌ലാമിൽ വ്യവസ്ഥയുണ്ടൊ എന്ന് അറിയില്ല.  എന്നാല്‍ ചില ഓഹരിക്കണക്കുകള്‍ മുകളില്‍ പറഞ്ഞ വാദവുമായി തട്ടിച്ചു നോക്കിയാല്‍ അങ്ങനെയും ഉണ്ടെന്ന് വേണം കരുതാന്‍. 

ഉദാഹരണത്തിന്, ഒരാള്‍ക്ക് അവകാശികളായി വരുന്നത്, ഭാര്യയും സഹോദരന്‍മാരും മാത്രമാണെങ്കില്‍, 25% സ്വത്തിനേ ഭാര്യ അര്‍ഹയാകുന്നുള്ളൂ.   ബാക്കിയുള്ള സ്വത്ത് ഈ മറ്റ് പുരുഷന്മാർക്ക് അവകാശപ്പെട്ടതാണ്,  'സംരക്ഷണ സിദ്ധാന്തവും' ബന്ധവും അനുസരിച്ച്, വിധവയായ ഈ സ്ത്രീയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവളുടെ സഹോദരന്മാർക്കോ പിതാവിനോ ആണെന്നിരിക്കെ. 

ഇനി, ഈ നിയമത്തിൻ്റെ വക്താക്കളുടെ 'സംരക്ഷണ സിദ്ധാന്തം' അനുസരിച്ച്, സാമ്പത്തിക ബാധ്യതയാണ് ഓഹരിവെപ്പിൻ്റെ അടിസ്ഥാനമെങ്കിൽ, സാമ്പത്തിക ബാധ്യത ഇല്ലെന്ന് അവർ തന്നെ പറയുന്ന സ്ത്രീയുടെ 'ബാധ്യത' നോക്കുക: 

ഭാര്യയും മകളും സഹോദരിയും അവകാശികളായി വരുമ്പോൾ ഭാര്യക്ക് 1/8 ഓഹരി മാത്രമേ ലഭിക്കൂ, സഹോദരി 3/8 ഓഹരി എടുക്കുന്നു.   അതായത് ആകെ എട്ട് ഷെയറുകളായി വിഭജിക്കണമെങ്കിൽ മകൾക്ക് 4 ഷെയറും ഭാര്യക്ക് ഒരു ഷെയറും സഹോദരിക്ക് 3 ഷെയറും ലഭിക്കും.   എന്താണ് ഇതിന് ന്യായീകരണം?   ഈ സഹോദരി തൻ്റെ സഹോദരൻ്റെ അവകാശികൾക്ക് അർഹമായത് പ്രത്യേക ചെലവില്ലാതെ പ്പെട്ടിയിൽ ഇടാൻ കൊണ്ടുപോകുകയാണോ? 

മറ്റൊരു കുടുംബത്തിലെ മറ്റൊരാളുടെ സംരക്ഷണയിൽ കഴിയുന്ന, ആരുടേയും ബാധ്യത ഏറ്റെടുക്കേണ്ടതില്ലാത്ത ഈ സഹോദരിക്ക്, ഭാര്യക്ക് കൊടുക്കുന്നതിൻ്റെ 2 ഇരട്ടി എന്തിന് കൊടുക്കണം?   യഥാർത്ഥത്തിൽ, സംരക്ഷണത്തിൻ്റെ ചുമതല മകളുടെ ഭർത്താവിന് നൽകണം.

No comments:

Post a Comment